കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ കുമാരനാശാൻ കുടുംബയോഗം മട്ടലിൽ ക്ഷേത്രഹാളിൽ മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീരാജ് ശാന്തി ദീപം കൊളുത്തി. ശാഖാ സെക്രട്ടറി ടി.എൻ. രാജീവ്, ട്രഷറർ പി.വി. സാംബശിവൻ, എ.എം. ദയാനന്ദൻ, ഭാമ പത്മനാഭൻ, മണി ഉദയൻ, ശ്യാമള കാർത്തിക്, ശാന്ത, ശിവൻ കോമളാലയം, കൺവീനർ ഇ.കെ. ഉദയകുമാർ, സജീവ് സുകുമാർ എന്നിവർ സംസാരിച്ചു.