കൊച്ചി: ക്വിറ്റ് ഇന്ത്യാദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3ന് ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ എറണാകുളം വൈ.എം.സി.എ ഹാളിൽ സെമിനാർ സംഘടിപ്പിക്കും.
മാദ്ധ്യമനിരൂപകൻ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജബ്ബാർ തച്ചയിൽ അദ്ധ്യക്ഷത വഹിക്കും.