ചോറ്റാനിക്കര: കേരള ക്ഷേത്രവാദ്യകലാ അക്കാഡമിയുടെ അപ്പുത്രയം സ്മാരക കലാചാര്യ പുരസ്കാരം നേടിയ ചോറ്റാനിക്കര വിജയൻ മാരാരേയും ചേന്ദമംഗലം ഉണ്ണിക്കൃഷ്ണമാരാർ സ്മാരക പുരസ്കാരം നേടിയ മച്ചാട് ഹരിയേയും ഡി.വൈ.എഫ്.ഐ ചോറ്റാനിക്കര മേഖലാകമ്മിറ്റി അനുമോദിച്ചു. തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ, ജോ. സെക്രട്ടറി അശ്വതി പി.എ, മേഖലാ സെക്രട്ടറി പി. ശ്രീജിത്ത്, മെമ്പർ പ്രകാശൻ എന്നിവർ പങ്കെടുത്തു.