കിഴക്കമ്പലം: പൂക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ 64ാം വാർഷിക പൊതുയോഗം വായനശാലഹാളിൽ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.സജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജേക്കബ് സി. മാത്യു അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എം. മഹേഷ്, വൈസ് പ്രസിഡന്റ് പി.വി.സുരേന്ദ്രൻ, കമ്മി​റ്റി അംഗങ്ങളായ പി.കെ.ജിനീഷ്, എം.കെ.പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.