കൊച്ചി: ഉദ്യോഗസ്ഥരും കരാറുകാരും ഭരണപക്ഷ നേതാക്കളും ചേർന്ന കള്ളക്കൂട്ടുകെട്ടാണ് ഗുണമേന്മയില്ലാത്ത റോഡ് നിർമ്മാണത്തിന്റെ കാരണക്കാരെന്ന് ആർ.എസ്.പി ജില്ലാ കമ്മിറ്റി ആരോപിച്ചു.
ടോൾ പ്ലാസകളിൽ ഫീസ് ഈടാക്കുന്നത് നിറുത്തി നിർമ്മാണ ചെലവും ലാഭവും പുന:ക്രമീകരിക്കണം. റോഡിന്റെ അവസ്ഥയിൽ പരസ്പരം കുറ്റപ്പെടുത്തി ശ്രദ്ധ മാറ്റി രാഷ്ട്രീയപ്പോരാക്കുന്നത് അവസാനിപ്പിക്കണമെന്നും ആർ.എസ്.പി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.റെജികുമാർ, യു.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.കെ.എ. അസീസ്, എസ്.ജലാലുദ്ദിൻ, പി.ടി.സുരേഷ് ബാബു, വി.ബി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.