കിഴക്കമ്പലം: ചക്കാല മുകൾ സൺറൈസ് റസിഡന്റ്സ് അസോസിയേഷൻ വനിതാ വിംഗ് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാബു വർഗീസ് അദ്ധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി അച്ചാമ്മ മഹേശ്വരൻ, കാർത്ത്യായനി തങ്കപ്പൻ, ടി.പി.കുഞ്ഞമ്മ, അനു മുരളി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ടി.പി. കുഞ്ഞമ്മ (പ്രസിഡന്റ്), ജിൻസി ലിജു, ഡനിയാ ബിജു (വൈസ് പ്രസിഡന്റുമാർ) അനു മുരളി (സെക്രട്ടറി), സിനി സണ്ണി, ബെൻസി ബെന്നി (ജോയിന്റ് സെക്രട്ടറിമാർ) ടെസി ആന്റണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.