കോലഞ്ചേരി: ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച സജി മാർക്കോസിനെയും കൃഷി വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയും കഥാകാരിയുമായ ലേഖ കാക്കനാട്ടിനെയും മഴുവന്നൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.പി.വർക്കി അദ്ധ്യക്ഷനായി.