
വൈപ്പിൻ: വിദ്യാർത്ഥികൾക്ക് വില്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എ ഞാറക്കൽ എക്‌സൈസ് പിടികൂടി. പറവൂർ കൂട്ടുകാട് പുളിക്കൽ വീട്ടിൽ സാജന്റെ മകൻ ആന്റണി (19)യാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 270 ഗ്രാം കണ്ടെടുത്തു. എടവനക്കാട് എ.ഇ.ഒ ഓഫീസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
ഞാറക്കൽ റേഞ്ച് ഇൻസ്‌പെക്ടർ എം.ഒ.വിനോദ്,പ്രിവന്റീവ് ഓഫീസർ എസ്.ജയകുമാർ,സിവിൽ എക്‌സൈസ് ഓഫീസർ സാജൻ ജെ.ഒറ്റാരക്കൽ, ഉദ്യോഗസ്ഥരായ ഗോകുൽകൃഷ്ണ, ടി.എ.രതീഷ്, ടി.ടി.ശ്രീകുമാർ, വി.സുസ്മിത, രാജിജോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.