മരട്: നന്ദനം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികവും കുടുംബ സംഗമവും കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലെ പ്രതിഭകൾക്കുള്ള പുരസ്കാരങ്ങളും ചികിത്സ ധനസഹായ വിതരണവും അദ്ദേഹം നിർവഹിച്ചു. നടനും സംവിധായകനുമായ പയ്യന്നൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. നന്ദനം പ്രസിഡന്റ് ടി.എസ്. ലെനിൻ അദ്ധ്യക്ഷനായി. മരട് സഹകരണ ബാങ്ക് പ്രസിഡന്റ് വി. ജയകുമാർ, കൗൺസിലർമാരായ സി.ടി.സുരേഷ്, ഉഷ സഹദേവൻ, കവി ജലിൻ കുമ്പളം, പി.ഡി.ശരത് ചന്ദ്രൻ, എൻ.എ.സാബു, പി.എസ്.സജീവ് എന്നിവർ സംസാരിച്ചു.