കൊച്ചി: കേരള വെള്ളാള മഹാസഭ എറണാകുളം ഉപസഭയുടെ 12-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും എറണാകുളം പേച്ചി അമ്മൻകോവിൽ ഹാളിൽ നടന്നു. കെ.വി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മണക്കാട് ആർ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ യോഗത്തിൽ അനുമോദിച്ചു. ഉപസഭ പ്രസിഡന്റ് സുരേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സജീവ്കുമാർ റിപ്പോർട്ടും എസ്.കണ്ണൻപിള്ള വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ടി. രമേശൻ, കെ.പി. ശിവരാജ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം.ബി.സുരേന്ദ്രൻപിള്ള (പ്രസിഡന്റ്), എം.വി. സജീവ്കുമാർ (സെക്രട്ടറി), എസ്.കണ്ണൻപിള്ള ( ട്രഷറർ), വനിതാസമാജം ഭാരവാഹികളായി മല്ലിക കൃഷ്ണപിള്ള (പ്രസിഡന്റ്), ശുഭ സഞ്ജയ് (സെക്രട്ടറി), ലത പി.സ്വാമി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.