വൈപ്പിൻ: ഐ.എൻ.ടി.യു.സി. ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ വൈപ്പിൻ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പി. റ്റി. ജോൺ അനുസ്മരണ സമ്മേളനം ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. കെ. പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ കൺവീനർ പോൾ ജെ. മാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

കോൺഗ്രസിന്റെയും ഐ.എൻ.ടി.യു.സി.യുടെയും മുതിർന്ന നേതാവായിരുന്ന പി. റ്റി. ജോണിന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കുമെന്ന് കെ. പി. ഹരിദാസ് പറഞ്ഞു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് അഡ്വ. വിവേക് ഹരിദാസ്, വി. എസ്. സോളിരാജ്, സാജു മാമ്പിള്ളി, ജോളി ജോസഫ്, പി. ആർ. ആന്റണി, പി. കെ. സാബു, കെ. എ. സജീവൻ, സേവ്യർ പുന്നത്തറ, ടി. ബി. ശശി, ആന്റണി പുന്നത്തറ, ടൈറ്റസ് പൂപ്പാടി, ജോസഫ് നരികുളം, ഫ്രാൻസീസ് അറക്കൽ, ജോസി ചക്കാലക്കൽ, ജെയിംസ് എന്നിവർ പ്രസംഗിച്ചു.