വൈപ്പിൻ: വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാതയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കായലോര റോഡും തീരദേശ റോഡും യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കണമെന്നും വൈപ്പിൻ കരയിലെ സ്വകാര്യ ബസ് സർവ്വീസ് എറണാകുളം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് നീട്ടുവാൻ നടപടി സ്വീകരിക്കണമെന്നും ആർ.എസ്.പി വൈപ്പിൻ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ജില്ലാ എക്‌സിക്യുട്ടിവ്അംഗം എസ്.ജലാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.ടി സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.വി. സുധീർബാബു, പി.എൽ. ഉണ്ണിക്കൃഷ്ണൻ, കെ.ബി. സതി, പി.പി. ബാബു, എൻ.കെ. ഉത്തമൻ, കെ.എസ്. സുഭാഷ്, എ.എം .സന്തോഷ്, കെ.കെ. മുകുന്ദൻ, എ.എ. അജിത്ത്കുമാർ എന്നിവർ പ്രസംഗിച്ചു.