ldf

അങ്കമാലി :കറുകുറ്റി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണിക്ക് മിന്നുന്ന വിജയം 7436 വോട്ടുകളാണ് ആകെ പോൾ ചെയ്തത് ഇതിൽ സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണിക്ക് 2586 പാനൽ വോട്ടുകൾ ലഭിച്ചപ്പോൾ യു.ഡി.എഫ് 975 ൽ ഒതുങ്ങി. സ്റ്റീഫൻ കോയിക്കര,കെ.കെ. ഗോപി ,ജോയ് ജോസഫ്,സി.ആർ. ഷൺമുഖൻ,ടോണി പറപ്പിള്ളി,പ്രകാശ് പാലാട്ടി,ബൈജു പറപ്പിള്ളി, ഗോകുൽ ഗോപാലകൃഷ്ണൻ,ഗ്രേസി സെബാസ്റ്റ്യൻ,പുഷ്പ അശോകൻ,ഷൈജി മാർട്ടിൻ,എ.കെ. ചന്ദ്രൻ,ബാബു ഡേവിസ് എന്നിവരാണ് വിജയിച്ചത് കഴിഞ്ഞ പതിനഞ്ച് വർഷക്കാലം സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി നടത്തിയ ജനകീയ പ്രവർത്തനങ്ങളും വികസന മുന്നേറ്റവുമാണ് മികച്ച വിജയം സമ്മാനിച്ചതെന്ന് പാർലമെന്ററി പാർട്ടി ലീഡർ സ്റ്റീഫൻ കോയിക്കര പറഞ്ഞു