
വൈപ്പിൻ : അംബേദ്കർ ഗ്രാമ വികസന പദ്ധതിയിലേക്ക് വൈപ്പിൻ മണ്ഡലത്തിലെ ഇടപ്പള്ളി ബ്ലോക്കിൽ നിന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർദ്ദേശിച്ച മുളവുകാട് വലിയപറമ്പ് കോളനിയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് പ്രാരംഭ നടപടികളായി. എം.എൽ.എ.യുടെ സാന്നിദ്ധ്യത്തിൽ കോളനി നിവാസികളുടെ പ്രാഥമിക യോഗം ചേർന്ന് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. എഫ്. ഐ.ടിക്കാണ് പദ്ധതി നിർവ്വഹണ ചുമതല. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. അക്ബർ അദ്ധ്യക്ഷത വഹിച്ചു. എസ്. സി. ഡി. ഓഫീസർ എ. കെ. ജെയിംസ് പദ്ധതി വിശദീകരിച്ചു. അഡ്വ. വിവേക് ഹരിദാസ്, സൈന ഓജി, കെ. എ. വിനോദ്, ടി. കെ. രാജൻ എന്നിവർ സംസാരിച്ചു.