കിഴക്കമ്പലം: പട്ടിമറ്റം മാർ കൂറിലോസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ എസ്.എസ്.എൽ.സി, പ്ളസ്ടു വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദന സമ്മേളനവും അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. ഹൈസ്‌കൂൾ വിഭാഗം സ്‌കൗട്ട് യൂണിറ്റ് കെ.എസ്.ബി.എസ്.ജി ആലുവ ജില്ലാ സെക്രട്ടറി ജോസഫ് പുതുശേരി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിനിയും ബി.എ മലയാളം യൂണിവേഴ്സിറ്റി റാങ്ക് ജേതാവുമായ എസ്.അനശ്വരയെ അനുമോദിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബിനു കുര്യൻ, പി.ടി.എ പ്രസിഡന്റ് റെജി സി.വർക്കി, വൈസ് പ്രസിഡന്റ് ഷിജോ പോൾ, സ്‌കൂൾ ആക്ടിംഗ് മനേജർ ഫാ.ഏലിയാസ് കെ.ഈരാളിൽ, ഹെഡ്മിസ്ട്രസ് രേഖ മേരി പോൾ, മായ തോമസ്, ഫാ.എബിൻ, ഫാ.ഷാനു പൗലോസ് തുടങ്ങിയവർ സംസാരിച്ചു.