അങ്കമാലി: തുറവൂർ മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ഇന്ന് ദേശീയ വ്യാപാരിദിനം ആചരിക്കും. രാവിലെ 9 ന് തുറവൂർ ജംഗ്ഷനിൽ മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് വിളംബര റാലി നടക്കും. യൂണിറ്റ് പ്രസിഡന്റ് ഏലിയാസ് താടിക്കാരൻ പതാക ഉയർത്തി വ്യാപാരിദിന സന്ദേശം നൽകും. ജനറൽ സെക്രട്ടറി ജോണി വടക്കുംഞ്ചേരി ,ട്രഷറർ ബാബു പാനി കുളങ്ങര ,യൂത്ത് വിംഗ് പ്രസിഡന്റ് എ.എൻ. നമീഷ് സെക്രട്ടറി പ്രിയദർശൻ എന്നിവർ നേതൃത്വം നൽകും .വ്യാപാരിദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 10.30 വരെ യൂണിറ്റിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുടക്കമായിരിക്കുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.