
അങ്കമാലി: നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസ്റ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് നേതൃത്വത്തിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ വൈദ്യുതി നിയമ ഭേദഗതിബിൽ അവതരിപ്പിച്ചതിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി വൈദുതി മേഖലയിലെ ജീവനക്കാർ ജോലി ബഹിഷ്ക്കരിച്ച് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി.കെ. സലീം കുമാർ ഉദ്ഘാടനം ചെയ്തു.കെ.എസ്.ഇ.ബി വർക്കേഴ്സ്
ഫെഡറേഷൻ ഡിവിഷൻ സെക്രട്ടറി എം.എം വിനോദ് അദ്ധ്യക്ഷതവഹിച്ചു. ലെബിൻ ജേക്കബ്, ഹരിപ്രസാദ് നാരായണൻ , സി.ബി രാജൻ, ലോനപ്പൻ മാടശ്ശേരി, കെ.പി റെജീഷ്, കെ.വി അഭിജിത്ത്, ബാബു ലാസർ എന്നിവർ പ്രസംഗിച്ചു.