കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ അഞ്ച് ആദിവാസി കുടികളിലായി 48 കുടുംബങ്ങൾക്ക് 101ഏക്കർ ഭൂമിക്ക് വനാവകാശരേഖ അനുവദിച്ചതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. വെള്ളാരംകുത്തിൽ 11 കുടുംബങ്ങൾക്കായി 20 ഏക്കർ,ഉറിയം പെട്ടിയിൽ എട്ട് കുടുംബങ്ങൾക്കായി 24 ഏക്കർ, വാരിയം മൂന്ന് കുടുംബങ്ങൾക്കായി 17ഏക്കർ, തലവച്ചപാറ എട്ട് കുടുംബങ്ങൾക്കായി 20 ഏക്കർ, പിണവൂർകുടി 18 കുടുംബങ്ങൾക്കായി 20 ഏക്കർ എന്നിങ്ങനെയാണ് ഭൂമി അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു.