പള്ളുരുത്തി: ലോക വയോജന ദിനത്തോടനുബന്ധിച്ച് കുമ്പളങ്ങി സെന്റ്.ജോസഫ് ഇടവകയിലെ കുടുംബ യൂണിറ്റ് ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ വയോജന സംഗമം നടത്തി. സെന്റ്.ജോസഫ് പാരീഷ് ഹാളിൽ നടന്ന സംഗമം കൊച്ചി രൂപതാ കുടുംബ യൂണിറ്റ് ശുശ്രൂഷ സമിതി ഡയറക്ടർ ഫാ.ആഷ്ലിൻ കുത്തുകാട്ട് ഉദ്ഘാടനം ചെയ്തു. ഫാ.ജേക്കബ് കയ്യാല അദ്ധ്യക്ഷത വഹിച്ചു. ക്യാപ്ടൻ ബേസിൽ പീറ്റർ പുല്ലന്നാട്ട്, സഹ.വികാരി. ഫാ.അനൂപ് പോൾ ബ്ലാംപറമ്പിൽ, സൂസൻ ബേസിൽ, പോൾ ബെന്നി പുളിക്കൽ, നിഷ ജോബോയ് എന്നിവർ സംസാരിച്ചു. ഇടവകയിലെ 70 വയസ് പിന്നിട്ട 200 ലേറെപേർ സംഗമത്തിൽ പങ്കെടുത്തു. ക്യാപ്ടൻ ബേസിൽ പീറ്റർ വയോജനങ്ങൾക്ക് സമ്മാനങ്ങൾ കൈമാറി.