കുറുപ്പംപടി: സി.ഐ.ടി.യു രായമംഗലം പഞ്ചായത്ത് സമ്മേളനം നടത്തി. സി.ഐ.ടി.യു പെരുമ്പാവൂർ ഏരിയാ സെക്രട്ടറി നൗഷാദ് ഉദ്ഘാടനം ചെയ്തു. കെ.എം.ബാബു രക്തസാക്ഷി പ്രമേയവും അരുൺ പ്രശോഭ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ് സുകുമാരൻ, പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ, എസ്.മോഹനൻ, രാജൻ വർഗീസ്, സി.വി. ജോർജ് , കെ.എൻ.ഹരിദാസ്, ആർ.അനീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എൻ.പ്രസാദ് (പ്രസിഡന്റ്), എം.ജി.ശ്രീകുമാർ (സെക്രട്ടറി), പി.കെ.ചെല്ലപ്പൻ (വൈ.പ്രസിഡന്റ്), അരുൺ പ്രശോഭ് (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.