കളമശേരി: നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽസമരക്കട എന്ന പേരിൽ സമരം സംഘടിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റോ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് അഷ്കർ പനയപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ്, സംസ്ഥാന നിർവാഹകസമിതി അംഗം അഡ്വ.എം.എ. വഹാബ്, ജില്ലാ സെക്രട്ടറിമാരായ ഷംസു തലക്കോട്ടിൽ, അൻസാർ തോരേത്ത്, റോജിൻ ദേവസി, റിയാസ് താമരപ്പിള്ളി, എ.കെ.നിഷാദ്, മിസ്‌വർ അലി, ജെറിൻ ബേബി, സുധീഷ് കപ്രഷേരി, ചെറിയാൻ ജോർജ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്‌ലം, നിയോജകമണ്ഡലം പ്രസിഡന്റുമാരായ അൻവർ കരീം,സമീർ കോണിക്കൽ, ഹസീം ഖാലിദ്, ആൻറണി തോമസ് എന്നിവർ പങ്കെടുത്തു.

'