മൂവാറ്റുപുഴ: കുറ്റകൃത്യങ്ങൾ ചെയ്തതിനുള്ള ശിക്ഷ അനുഭവിച്ചിട്ടും സമൂഹത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പൊലീസിന്റെ നവജീവനം പദ്ധതിക്ക് മൂവാറ്റുപുഴയിൽ തുടക്കം. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് നവജീവനം പദ്ധതി നടപ്പാക്കുന്നത്.
നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത ഉദ്‌ഘാടനം ചെയ്തു. ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ , എ.എസ്.പി അനൂജ് പലിവാൽ, മൂവാറ്റുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ.സജീവ്, ഊന്നുകൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഒ.എ.സുനിൽ, നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ആന്റണി പുത്തൻകുളം തുടങ്ങിയവർ പ്രസംഗിച്ചു. കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഡോക്ടർ ഫ്രാൻസിസ് മൂത്തേടൻ ക്ലാസ് നയിച്ചു.