കൊച്ചി: സ്ത്രീമിത്ര ഫൗണ്ടേഷൻ വാർഷികത്തിൽ പുരസ്കാര വിതരണവും ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള സഹായപദ്ധതിയുടെ ഉദ്ഘാടനവും നടത്തി. പനമ്പിള്ളിനഗറിൽ നടന്ന ചടങ്ങ് ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്ത്രീമിത്ര ചെയർപേഴ്സൺ സിൽവി വിജയൻ അദ്ധ്യക്ഷത വഹിച്ചു.
സ്ത്രീമിത്ര പുരസ്കാരം റിട്ട. ജഡ്‌ജി എൻ. ലീലാമണിയ്ക്കും ആരോഗ്യമിത്ര പുരസ്കാരം ഡോ. രശ്‌മി പ്രമോദിനും സമ്മാനിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുടെ കുടുംബത്തിനുള്ള സഹായപദ്ധതി 'ഓർമ്മ'യുടെ ഉദ്ഘാടനം നടൻ അഡ്വ. ജോയ് ജോൺ ആന്റണി നിർവഹിച്ചു. സാമൂഹ്യപ്രവർത്തകൻ ടി.എൻ. പ്രതാപനെ ആദരിച്ചു. അജയ് മേനോൻ, ടി.വി. സുജിത് എന്നിവർ സംസാരിച്ചു. സ്ത്രീമിത്ര മാനേജിംഗ് ട്രസ്റ്റി പ്രവീൺ ആവണി സ്വാഗതവും ഡെപ്യൂട്ടി മാനേജിംഗ് ട്രസ്റ്റി ഷിബുരാജൻ നന്ദിയും പറഞ്ഞു.