കോതമംഗലം: ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് നിയാസ് നയിക്കുന്ന നവ സങ്കല്പ യാത്രയുടെ പ്രചാരണാർത്ഥം പിണ്ടിമന മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു. വേട്ടാംമ്പറയിൽ നിന്ന് ആരംഭിച്ച ജാഥയുടെ ഫ്ലാഗ് ഓഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് നോബിൾ ജോസഫ് നയിച്ച ജാഥയുടെ സമാപന സമ്മേളനം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഷെമീർ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അദ്ധ്യക്ഷത വഹിച്ചു. റോയി കെ.പോൾ, എ.ജി.അനൂപ്, അമീൻ തടത്തിക്കുന്നേൽ, സണ്ണി വേളൂക്കര, ജെയ്സൺ ദാനിയേൽ,ബേസിൽ പഴൂക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.