
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച മുലയൂട്ടൽ വാരാഘോഷം ദേശീയ ആരോഗ്യമിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ഡോ. സജിത്ത് ജോൺ ഉദ്ഘാടനം ചെയ്തു. എൻ.എൻ.എഫ് സംസ്ഥാന ഘടകം പ്രസിഡന്റ് ഡോ. ടി.വി. രവി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സും (ഐ.എ.പി) നാഷണൽ നിയോനേറ്റോളജി ഫോറം (എൻ.എൻ.എഫ്) എറണാകുളം ശാഖയും കേരള ഘടകവും സംയുക്തമായാണ് ആഘോഷം സംഘടിപ്പിച്ചത്. ഐ.എ.പി കൊച്ചി ശാഖാ പ്രസിഡന്റ് ഡോ.എം.എസ്. നൗഷാദ്, കോലഞ്ചേരി മെഡിക്കൽ കോളേജ് നിയോനേറ്റോളജി വിഭാഗം തലവനും ഡീനുമായ ഡോ. കെ.കെ. ദിവാകർ എന്നിവർ പ്രസംഗിച്ചു.