
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'മത്സ്യം ആരോഗ്യത്തിനും സമൃദ്ധിക്കും' 'മത്സ്യം ആരോഗ്യകരമായ ഭക്ഷണം' എന്നീ വിഷയങ്ങളിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) സംഘടിപ്പിച്ച പ്രചാരണം സമാപിച്ചു. വില്ലിംഗ്ടൺ ഐലൻഡിലെ കേന്ദ്ര മത്സ്യ സാങ്കേതിക സ്ഥാപനത്തിൽ (സിഫ്‌റ്റ്) നടന്ന സമാപനച്ചടങ്ങിൽ കൊച്ചി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.എൻ. മധുസൂദനൻ മുഖ്യാതിഥിയായി. സിഫ്റ്റ് ഡയറക്ടർ ഡോ. ലീല എഡ്വിൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുശീല മാത്യു, ഡോ. ജോർജ് നൈനാൻ എന്നിവർ പ്രസംഗിച്ചു. സ്കൂളുകളിലും കോളേജുകളിലും ഓൺലൈനുകളിലും ഉൾപ്പെടെ വിവിധ പ്രചാരണപരിപാടികൾ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.