പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ പച്ചക്കറി പദ്ധതി വിത്തും കൈക്കോട്ടും പദ്ധതി സ്‌കൂൾ മാനേജർ പി.എ.മുഖ്താർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികളുടെ വീട്ടിൽ നടപ്പാക്കുന്ന അടുക്കളത്തോട്ടം പദ്ധതിയിലേക്ക് നൽകുന്ന പച്ചക്കറി വിത്തുകൾ വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല നാസർ വിതരണം ചെയ്തു. 30 സെന്റ് സ്ഥലത്ത് വിവിധ ഇനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. കാർഷിക ക്ലബ്ബ് കൺവീനർ കെ.എ.നൗഷാദ്, സ്റ്റാഫ് സെക്രട്ടറി പ്രിയ ഗോപൻ, എം.ഐ.മുഹമ്മദ് റാഫി, അപർണ സിരാജ്, പി.എം.അനീന, എൻ.എം.ഷഹനാസ് എന്നിവർ സംബന്ധിച്ചു.