മൂവാറ്റുപുഴ: വൈദ്യുതി മേഖലയെ കോർപ്പറേറ്റുകൾക്ക് വിറ്റ് തുലയ്ക്കുന്ന നിയമഭേദഗതിക്കെതിരെ നാഷണൽ കോ ഓർഡിനേഷൻ ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് മൂവാറ്റുപുഴ ഡിവിഷൻ കമ്മിറ്റി പ്രതിഷേധ യോഗം ചേർന്നു. പ്രകടനത്തിന് ശേഷം ചേർന്ന യോഗം സി.പി. എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. കെ .ഇ .ഡബ്ല്യു.എഫ് മൂവാറ്റുപുഴ ഡിവിഷൻ പ്രസിഡന്റ് പി.എം. കലമോൾ അദ്ധ്യക്ഷത വഹിച്ചു . കെ.എസ്.ഇ.ബി.ഒ.എ എറണാകുളം ജില്ലാ സെക്രട്ടറി കെ.മനോജ് കുമാർ, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.മാഗി, എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ഉദയൻ, കെ.എസ്.ഇ.ബി ഡബ്ല്യൂ.എ സംസ്ഥാന കമ്മിറ്റി അംഗം കെ .ദിലീപ്കുമാർ, കെ.ഇ.ഡബ്ല്യൂ.എഫ് ഡിവിഷൻ ട്രഷറർ പി.എൻ. .ജിനേഷ് കുമാർ, കെ.എസ്.ഇ.ബി ഡബ്ല്യൂ.എ (സി.ഐ.ടി.യു) മൂവാറ്റുപുഴ ഡിവിഷൻ സെക്രട്ടറി എ.ആർ.രാജേഷ് ,ഡിവിഷൻ പ്രസിഡന്റ് കെ.പി.ബിനോയി,കെ.കെ.ബോസ്, പി.ആർ. മനോജ്കുമാർ ,ചന്ദ്രബോസ്, സജി ജോർജ് എന്നിവർ സംസാരിച്ചു.