
കുമ്പളം: എസ്.എൻ.ഡി.പി യോഗം 2351-ാം നമ്പർ കുമ്പളം ശാഖയുടെ വിശേഷാൽ പൊതുയോഗവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ ശ്രീനാരായണഭവൻ ഹാളിൽ നടന്നു. ബി.എ ഫിലോസഫിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വാണി ജെലിനും എൽ.എൽ.ബി, ബി.കോം പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എ പ്ലസ് സ്വന്തമാക്കിയ വിദ്യാർത്ഥികൾക്കും 10-ാം ക്ലാസ് പാസായ മുഴുവൻ പേർക്കും പാരിതോഷികം വിതരണം ചെയ്തു. ശാഖാ സെക്രട്ടറി രാജീവ് കൂട്ടുങ്കൽ, പ്രസിഡന്റ് ഷാജി ഐക്കരവെളിയിൽ, എസ്.ജെ.പി.വൈ പ്രസിഡന്റ് വി.എ. പെന്നപ്പൻ, വൈസ് പ്രസിഡന്റ് സോമശേഖരൻ ചാലുകുളം, യൂണിയൻ കമ്മിറ്റി അംഗം ബിനിഷ് മുക്കാഞ്ഞിരത്ത്, വനിതാ സംഘം ഭാരവാഹികളായ സുഷമ പ്രകാശൻ, നീതു മനോജ്, സീന ഷാജി, യൂത്ത് മൂവ്മെന്റ് ഭാരവാഹി ജിതിൻ കടവത്ത്, കുമാരി സംഘം ഭാരാവാഹികളായ അഭിരാമി, കൃഷ്ണപ്രിയ, എസ്.ജെ.പി.വൈ വനിതാ സമാജം പ്രസിഡന്റ് ബിന്ദു പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു.