കോതമംഗലം: പീസ് വാലി ഏർലി ഇന്റർനാഷണൽ സെന്റർ ഡോ.ആസാദ് മൂപ്പൻ ഇന്ന് ഉദ്ഘാടനം ചെയ്യും.വളർച്ചാ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ശാസ്ത്രീയ ചികിത്സയിലൂടെ ഭേദമാക്കി സ്കൂൾ വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുകയാണ് സെന്ററിന്റെ ലക്ഷ്യം. ആസ്റ്റർ സിക്ക് കിഡ് ഫൗണ്ടേഷന്റെ സഹകരണവും സെന്ററിനുണ്ട്. കുട്ടികളുടെ എല്ലാ തെറാപ്പികളും ഒരു കുടക്കീഴിൽ ഒരുക്കുകയാണ് ഉദ്ദേശം. ആറ് വയസുവരെയുള്ള കുട്ടികൾക്കാണ് ചികിത്സ ലഭ്യമാകുക.