മരട്:കർഷക ദിനാചരണത്തിനു മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപമ്പിലിന്റെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്വാഗതസംഘം ചെയർമാനായി ആന്റണി ആശാൻപറമ്പിലിനെയും ജനറൽ കൺവീനറായി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി.രാജേഷിനേയും തിരഞ്ഞെടുത്തു. തുടർന്ന് ചെയർമാൻ, കൺവീനർ, അംഗങ്ങൾ എന്നിവയടങ്ങുന്ന ആറ് അനുബന്ധ കമ്മിറ്റികൾ രൂപീകരിച്ചു.