പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് മുസ്ലിം മഹല്ല് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. റിട്ട. ഹൈക്കോടതി ജസ്റ്റിസ് സി.കെ. അബ്ദുൽറഹീം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ.ഹംസാഹാജി അദ്ധ്യക്ഷത വഹിച്ചു. തടിയിട്ടപറമ്പ് ജമാഅത്ത് ഖത്തീബ് നൗഫൽഖാൻ മന്നാനി, ഫൈസൽ ബിൻ മുഹമ്മദ്, കമാൽ റഷാദി, നാസർ മറ്റപ്പിള്ളി, അസീസ് കാച്ചാൻകുഴി, എ.എസ്. കുഞ്ഞുമുഹമ്മദ്, മുഹമ്മദ്കുഞ്ഞ് മുച്ചേത്ത്, ടി.എം. അബ്ദുൽസത്താർ, എസ്.എം.സുലൈമാൻ, കുഞ്ഞുമോൻ ചൈതന്യ, ജുനൈദ് പത്തനായത്ത്, എ.കെ.ജലീൽ, എ.എം.ബഷീർ, സിദ്ധീഖ് മോളത്ത്, സലീം വാണേക്കാടൻ, ഇബ്രാഹിം വടക്കനേത്തി തുടങ്ങിയവർ സംസാരിച്ചു.