ഫോർട്ടുകൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് തീരദേശസേന ബൈക്ക് റാലി നടത്തി. ഫോർട്ടുകൊച്ചി കൽവത്തിയിൽ നിന്ന് കണ്ണമാലി മാനാശ്ശേരി വരെയാണ് റാലി നടന്നത്. കോസ്റ്റ് ഗാർഡിലെ 50 ഓളം ഓഫീസർമാരുടെ നേതൃത്വത്തിൽ നടന്ന റാലി കോസ്റ്റ് ഗാർഡ് ഡി.ഐ.ജി.അരവിന്ദ് ശർമ്മ ഉദ്ഘാടനം ചെയ്തു. നാനത്വത്തിലെ ഏകത്വം സന്ദേശവുമായി തീരദേശ മേഖലയിൽ നടന്ന ബൈക്ക് റാലിക്കൊപ്പം മത്സ്യബന്ധന മേഖലയിൽ സ്വാതന്ത്രദിന പ്രചരണവും നടത്തി.