തൃപ്പൂണിത്തുറ: കൊച്ചി–തേനി ദേശീയപാതയിൽ ഇരുമ്പനം പഴയ ടോൾ ബൂത്തിന് തെക്ക് ഭാഗത്ത് തകർന്നു കിടക്കുന്ന കാന പുനർ നിർമ്മിക്കാൻ 24.85 ലക്ഷം രൂപ അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. ഈ തുക നാഷണൽ ഹൈവേ അതോറിറ്റിയിൽ നിന്ന് ഡെപ്പോസിറ്റായി ദേശീയപാത അധികൃതർക്ക് കൈമാറിയതായും സാങ്കേതികാനുമതി നൽകി ഉടൻ ടെൻഡർ നടപടികൾ പൂർത്തീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു. റോഡിന് തെക്കു വശത്തുള്ള വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും വെള്ളം ഒഴുകിയെത്തുന്ന പ്രശ്‌നം ഇതുമൂലം പരിഹരിക്കപ്പെടും.