കൊച്ചി: എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് കെ.ആർ. നാരായണൻ സ്മാരക യൂണിയൻ നേതൃയോഗം സംഘടിപ്പിച്ചു.
ചിങ്ങം ഒന്നിന് എല്ലാ ഭവനങ്ങളിലും പീതപതാക ഉയർത്തുന്നതിനും ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും മഹാസമാധി ദിനാചരണവും വിവിധ ചടങ്ങളുകളോടെ നടത്തുന്നതിന് തീരുമാനിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, കൗൺസിലർമാരായ കെ.എസ്. അജീഷ്‌കുമാർ, യു.എസ്. പ്രസന്നൻ, വനിതാസംഘം പ്രസിഡന്റ് ജയ അനിൽ, വൽസ മോഹനൻ, ആശാ അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.