പെരുമ്പാവൂർ: എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കാരുണ്യസ്പർശം സൗജന്യ ഡയാലിസിസ് പദ്ധതിയുടെ വെങ്ങോല ഡിവിഷൻതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പിഎം.നാസർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.ഹമീദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഷംല നാസർ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.എം.ജോയി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശ്വതി രതീഷ്, സജ്ന നസീർ, പഞ്ചായത്ത് അംഗങ്ങളായ കെ.ഇ.കുഞ്ഞുമുഹമ്മദ്കുഞ്ഞ്, എം.എം.സുബൈർ, എൽദോസ്, ശിഹാബ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.