മൂവാറ്റുപുഴ: പായിപ്ര എ.എം.ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ വിജയികൾക്കുള്ള അവാർഡ് ദാനവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രാഹാം ഉദ്ഘാടനം ചെയ്തു. ഫുൾ എ പ്ലസ് നേടിയ എസ്.എസ്.എൽ.സി ,പ്ലസ്ടു കുട്ടികൾക്കുള്ള അവാർഡുകൾ അവർ സമ്മാനിച്ചു. കൊച്ചിൻ ഷിപ്പ്‌യാഡിലെ സി.എസ്.ഐ മാനേജർ എ.കെ.യൂസഫ്, ഡോ.എ.കെ. ബിബിൻലാൽ എന്നിവരെ ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ് ഖാൻ, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി.വിനയൻ, പഞ്ചായത്ത് അംഗം സക്കീർ ഹുസൈൻ, ലൈബ്രറി സെക്രട്ടറി എം.എസ്. ശ്രീധരൻ, വൈസ് പ്രസിഡന്റ് ഒ.കെ. ഘോഷ്, പായിപ്ര കൃഷ്ണൻ, ഡോ.ഐസക്ക് ടി.ചെറിയാൻ, അഡ്വ.എൽദോസ് പി.പോൾ, കെ.ബി.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.