t

തൃപ്പൂണിത്തുറ: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഇരട്ട സഹോദരങ്ങളെ കെ.ബാബു എം.എൽ.എ അനുമോദിച്ചു.

ഉദയംപേരൂർ പൊങ്ങലായി വീട്ടിൽ പി.കെ.മോഹനന്റെയും ജയശ്രീയുടെയും ഇരട്ട മക്കളും തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ വിദ്യാർത്ഥികളുമായ സഞ്ജീവ് മോഹനനെയും സൗരവ് മോഹനനെയുമാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്.

കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് സാജു പൊങ്ങലായി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ രാജപ്പൻ, ടി.വി.ഗോപിദാസ്, ജോൺ ജേക്കബ്, ജൂബൻ ജോൺ, ബാരിഷ് വിശ്വനാഥ്, ഇ.എസ്. ജയകുമാർ, എ.പി.ജോൺ, ടി.എൻ.കാർത്തികേയൻ, ജോൺസൺ മുളക്കുളം,ഗിരിജാ വരദൻ, കെ.വി.പ്രദീപ്, ഇ.എസ്.സുജിത്ത്,

പി.എം. സുധീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.