
കൊച്ചി: തപാൽമേഖലയെ കുത്തകകൾക്ക് തീറെഴുതുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ 10ന് തപാൽ-ആർ.എം.എസ് ജീവനക്കാർ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യവുമായി എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റി ജില്ലാ,താലൂക്ക് കേന്ദ്രങ്ങളിൽ പോസ്റ്റ് ഓഫീസുകളിലേക്ക് പ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റി അംഗം എൽ.മാഗി, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബെന്നി, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. സുനിൽകുമാർ, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡയന്യൂസ് തോമസ്, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജോഷി പോൾ, പ്രസിഡന്റ് ഏലിയാസ് മാത്യു, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ എന്നിവർ സംസാരിച്ചു.