ആലുവ: കോളനിപ്പടി ഗാന്ധിനഗർ റസിഡന്റ്‌സ് അസോസിയേഷന്റെയും യുവധാരയുടെയും സംയുക്താഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ആബിദ ഷെരീഫ്, റഹ്മത്ത് ഫൈസൽ, ടി.പി. ഉലഹന്നാൻ, വർഗീസ് എന്നിവർ സംസാരിച്ചു. പി.കെ. വെങ്കിട്ടരാമൻ കരിയർ ഗൈഡൻസ് ക്ലാസെടുത്തു.