മൂവാറ്റുപുഴ: മാറാടി ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ മക്കളിൽ പ്ലസ് ടു,എസ്.എസ്.എൽ.സി പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കലും ഇഷ്ടമരം ഫൗണ്ടേഷന്റെ വ്യക്ഷത്തൈ വിതരണവും നടത്തി. എ.ഡി.എസ് പ്രസിഡന്റ് ജലജ ബാബു അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം സരള രാമൻ നായർ വിദ്യാർത്ഥികൾക്ക് മെമന്റൊ നൽകി. ഇഷ്ടമരം ഫൗണ്ടേഷൻ സ്ഥാപകനും മുൻ വാർഡ് അംഗവുമായ ബാബു തട്ടാർകുന്നേൽ കൈമാറിയ വൃക്ഷത്തൈകൾ കുടുംബശ്രീ എക്സിക്യുട്ടീവ് അംഗവും സാമൂഹ്യ ഉപസമിതി കൺവീനറുമായ സുമ ശശി വിതരണം ചെയ്തു. സി.ഡി.എസ് അംഗം ലിനു സിനിക്കുട്ടൻ, കുടുംബശ്രീ എക്സിക്യുട്ടീവ് അംഗം മേരിക്കുട്ടി തോമസ് എന്നിവർ സംസാരിച്ചു.