കൊച്ചി: സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന നവസങ്കല്പ് പദയാത്ര ഇന്നാരംഭിച്ച് 15ന് സമാപിക്കും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് യാത്ര നയിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വൈപ്പിൻ സഹോദരൻ അയ്യപ്പൻ നഗറിൽ ആരംഭിക്കുന്ന പദയാത്ര യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പറവൂരിൽ സമാപന സമ്മേളനം മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഒരുദിവസം രണ്ട് നിയോജക മണ്ഡലങ്ങളിലെ നാല് ബ്ലോക്ക് കമ്മിറ്റികളുടെയാണ് ജാഥ കടന്നുപോകുന്നത്. 500 സ്ഥിരം അംഗങ്ങൾ ജാഥയിലുണ്ടാകും.

ഏഴു ദിവസം ജില്ലയിലെ 28 ബ്ലോക്കുകളിലൂടെയാണ് ജാഥ കടന്നുപോകുന്നത്. ദിവസവും 15 കിലോമീറ്റർ വീതം ആകെ 100 കിലോമീറ്റർ സഞ്ചരിക്കും. കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം.എം. ഹസൻ, റോജി എം. ജോൺ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, എം.എൽ.എമാർ തുടങ്ങിയവർ ജാഥയുടെ ഭാഗമാകുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കടന്നുപോകുന്ന സ്ഥലങ്ങൾ

(ആരംഭിക്കുന്ന സ്ഥലവും സമാപന സ്ഥലവും )

10 പെരുമ്പാവൂ‌ർ തോട്ടുവാ‌- മലയാറ്റൂർ നീലീശ്വരം

11- കോതമംഗലം ഗാന്ധി സ്‌ക്വയർ- മൂവാറ്റുപുഴ നെഹ്റു പാർക്ക്

12- പിറവം രാമമംഗലം ആശുപത്രി പടി- കോലഞ്ചേരി

13- ആലുവ യു.സി കോളേജ്- സൗത്ത് കളമശേരി

14- തൃപ്പൂണിത്തുറ സ്റ്റാച്യു- പാലാരിവട്ടം

15- എറണാകുളം കച്ചേരിപ്പടി ഗാന്ധിപ്രതിമ- കൊച്ചി കരിപ്പാലം