
നെടുമ്പാശേരി: യൂത്ത് കോൺഗ്രസ് കുന്നുകര മണ്ഡലം യൂത്ത് കെയറും പറവൂർ റോട്ടറി ക്ലബ്ബും സംയുക്തമായി ചാലാക്ക ഗവ. എൽ.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ സംഘടിപ്പിച്ച വൈദ്യ പരിശോധന ക്യാമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എ. അജ്മൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൈനാ ബാബു, വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ജബ്ബാർ, മണ്ഡലം പ്രസിഡന്റ് സി.യു. ജബ്ബാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ അജാസ് കുന്നുകര, മഫീർ കടവിൽ, അഫ്‌സൽ, ഷിബി പുതുശ്ശേരി, സിജി വർഗ്ഗീസ്, കവിത വി. ബാബു, ടി.എ നവാസ്, ജോയ്, ഷജിൻ ചിലങ്ങര, ജി. അനിൽ, ടി.കെ. അജികുമാർ തുടങ്ങിയവർ സംസാരിച്ചു.