ആലുവ: പി.ഡബ്ളിയു.ഡി ഓഫീസ് മാർച്ചിനെ നേരിടാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച വഴിയിലേക്ക് ആംബുലൻസ് തിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകിയതായും എം.എൽ.എ അറിയിച്ചു. ഇന്നലെ ആലുവ പി.ഡബ്ളിയു.ഡി ഓഫീസ് മാർച്ചിനിടെയാണ് രോഗിയുമായി ആംബുലൻസ് എത്തിയത്. വിശദമായ അന്വേഷണം വേണമെന്നും എം.എൽ.എ പറഞ്ഞു.