പള്ളുരുത്തി: ഇടക്കൊച്ചി സെന്റ് ലോറൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥൻ വിശുദ്ധ ലോറൻസിന്റെ 518-ാം മധ്യസ്ഥ തിരുനാളിന് വികാരി ഫാ.മാർക്ക് ആന്റണി കൊടിയേറ്റി. ഫാ.ആന്റണി കുഴിവേലി, ഫാ.ആന്റണി നെടുംപറമ്പിൽ, എന്നിവർ കാർമ്മികരായി. തിരുനാൾ 14 ന് സമാപിക്കും. തിരുനാളിനോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 6.30ന് ജപമാല, ദിവ്യബലി എന്നിവ നടക്കും. സമാപന ദിവസം രാവിലെ 9.30ന് സമൂഹ ദിവ്യബലി, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ നടക്കും.