vallath

പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല ബാലവേദി സംഘടിപ്പിക്കുന്ന 15 ാമത് കലോത്സവം ആരംഭിച്ചു. വായനശാല ഹാളിൽ കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ജോസ് വി. ജേക്കബ് കലോത്സവം ഉദ്ഘാടനം ചെയ്തു. ആദ്യ ദിനത്തിൽ കവിതാരചന, കഥാരചന, ഉപന്യാസ രചന മത്സരങ്ങൾ പൂർത്തിയായി. ചടങ്ങിൽ വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, സെക്രട്ടറി കെ.എം. മഹേഷ്, താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, കമ്മിറ്റി അംഗങ്ങളായ പി.കെ. ജിനീഷ്, സുബിൻ പി. ബാബു, സി.ജി. ദിനേശ്, കൗൺസിൽ അംഗം വിൽസൺ വർഗീസ് എന്നിവർ നേതൃത്വം നൽകി.