പറവൂർ: പതിനൊന്നുകാരിയെ ശരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ രണ്ടാനമ്മ അറസ്‌റ്റിൽ. ചിറ്റാറ്റുകര പഞ്ചായത്തിലെ ആശാവർക്കറായ കുറ്റിച്ചിറപ്പാലം ശൗരിങ്കൽ രമ്യയെ (38) ആണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ ആദ്യഭാര്യയിൽ രണ്ട് പെൺകുട്ടികളുണ്ട്. ഇതിൽ ഇളയകുട്ടിയുടെ ശരീരത്തിൽ പാടുകൾ കണ്ട സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.