കുമ്പളങ്ങി: കുമ്പളങ്ങി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കോൺഗ്രസ് നേതാവ് ജോർജ് കൊല്ലശാണിയുടെ 12-ാം ചരമവാർഷിക അനുസ്മരണ സമ്മേളനം ജോൺ പഴേരി ഉദ്ഘാടനം ചെയ്തു. ജോർജ് കൊല്ലശാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം നെൽസൻ കോച്ചേരി അദ്ധ്യക്ഷത വഹിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മെറ്റിൽഡ മൈക്കിൾ, കുമ്പളങ്ങി പഞ്ചായത്ത് അംഗം ജോസി വേലിക്കകത്ത്, കുമ്പളങ്ങി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കെ.സി.ജോസഫ്, ഫൗണ്ടേഷൻ ഭാരവാഹികളായ കെ.എൻ.ഭാസ്‌കരൻ, ആന്റണി പഴേരിക്കൽ, കെ.ജി.പൊന്നൻ, ആന്റണി ആലുംപറമ്പിൽ, ലിൻസൻ കടുങ്ങാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.