മൂവാറ്റുപുഴ: നഗരസഭയിൽ കോൺഗ്രസിലെ വനിതാ കൗൺസിലറെ ഓഫീസ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച കേസിലെ പ്രതിസ്ഥാനത്തുള്ള നഗരസഭ വൈസ് ചെയർപേഴ്സൺ സിനി ബിജു, കൗൺസിലർ ജോയ്സ് മേരി ആന്റണി എന്നിവർ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചു. ഇരുവരും മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിൽനിന്ന് ഇന്നലെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറി.
കൗൺസിലർ പ്രമീള ഗിരീഷ്‌കുമാറിനെ ആക്രമിച്ച് പരിക്കേല്പിച്ചതിന് ഇരുവർക്കുമെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതിനാൽ ഇവർ പൊലീസ് കാവലിലാണ്. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യത്തിന് അപേക്ഷിച്ചത്.