കുമ്പളം: സി.പി.ഐ കുമ്പളം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.കെ.കൃഷ്ണൻകുട്ടി അനുസ്മരണം നടത്തി. മുതിർന്ന നേതാവ് കുമ്പളം രാജപ്പൻ പതാക ഉയർത്തി. അനുസ്മരണ പ്രഭാഷണവും അദ്ദേഹം നടത്തി. തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി എ.കെ.സജീവൻ സംസാരിച്ചു. കുമ്പളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.വി. ഉണ്ണിക്കൃഷ്ണൻ, രതീഷ്, രജു, സുജിത്ത് പഴയകോവിൽ, രാധ, വിനായകൻ, മഹീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.